അകാലത്തിൽ പൊലിഞ്ഞ് ടിക്ടോക് താരം മേഘ; കണ്ണീരോടെ ആരാധകലക്ഷങ്ങൾ

megha
മേഘ താക്കൂർ. Photo: megha / Instagram
SHARE

ന്യൂഡൽഹി ∙ ഇന്ത്യൻ വംശജയായ കനേഡിയൻ ടിക് ടോക് താരം മേഘ താക്കൂർ (21) അന്തരിച്ചു. മരണവിവരം സമൂഹമാധ്യമങ്ങൾ വഴിയാണു കുടുംബാംഗങ്ങൾ അറിയിച്ചത്. നവംബർ 24ന് രാവിലെയായിരുന്നു മരണം. ‘പെട്ടെന്നും അപ്രതീക്ഷിതവുമായ മരണം’ എന്നാണ് കുടുംബം പറയുന്നത്. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.

mekha-thakur
മേഘ താക്കൂർ. Photo: beacons.page/megha / Instagram

‘‘ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചവും കരുതലുമായ മകൾ മേഘ വിടപറഞ്ഞിരിക്കുന്നു. ആത്മവിശ്വാസവും സ്വതന്ത്രയുമായ യുവതിയായിരുന്ന അവളെ വല്ലാതെ മിസ് ചെയ്യും. അവളുടെ വിയോഗം ആരാധകരെ അറിയിക്കണമെന്നുണ്ടായിരുന്നു. ഈ അവസരത്തിൽ അവളെ അനുഗ്രഹിക്കണം, അവളുടെ യാത്രയിൽ നിങ്ങളുടെ പ്രാർഥനകളും ഉണ്ടാകണം” – ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ കുടുംബം പറഞ്ഞു.

മേഘയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ ഇന്ത്യയിൽനിന്നു കാനഡയിലേക്ക് മാറിയത്. 2019ൽ മേഫീൽഡിൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ മേഘ, വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനത്തിനു ചേർന്നു. ഈ സമയത്താണ് ടിക്ടോക്കിൽ സജീവമായത്. ടിക് ടോക്കിൽ 9,30,000 ഫോളോവേഴ്‌സ് ഉള്ള മേഘ, ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രശസ്തയാണ്. നിരവധി ഡാൻസ് വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1,00,000 ഫോളോവേഴ്സുണ്ടായിരുന്നു.

English Summary: Megha Thakur, TikTok And Social Media Influencer, Dies At 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS