നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ എല്ലാ ശ്രദ്ധയും ഒരാളിലാണ്: കേരള നിയമസഭയുടെ പുതിയ സ്പീക്കറായ എ.എൻ. ഷംസീറിൽ. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ ചുമതലയേൽക്കുകയും അദ്ദേഹത്തിനു പകരമായി എം.ബി.രാജേഷ് മന്ത്രിയാകുകയും ചെയ്തതോടെയാണ് കണ്ണൂരിൽ നിന്നുള്ള ഈ യുവ നേതാവിന് ഈ അപ്രതീക്ഷിത നിയോഗം വന്നു ചേർന്നത്. ഇതുവരെ നിയമസഭയിൽ ഭരണപക്ഷത്തിന്റെ രോഷാകുലനായ പോരാളിയായി തിളങ്ങിയ ഷംസീറിന് ഇനി മുതൽ മറ്റുള്ള 139 പേരെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുക എന്ന ചുമതലയാണ്. ഈ മാറ്റത്തോട് എങ്ങനെ പുതിയ സ്പീക്കർ പൊരുത്തപ്പെടുമെന്ന് സഭയാകെ തന്നെ ഉറ്റുനോക്കുന്നു. എസ്എഫ്ഐ, ഡിവൈഎഫ്,ഐ നേതൃത്വത്തിൽ ശോഭിച്ചിട്ടുളള ഷംസീർ ഇന്ന് സിപിഎമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗമാണ്. സിപിഎമ്മിന്റെ ഭാവി നേതൃത്വത്തിന്റെ ഭാഗമാകുമെന്നു കരുതപ്പെടുന്ന നേതാവ് സഭാ സമ്മേളനത്തിനു തൊട്ടു മുൻപായി മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ മനസ്സു തുറക്കുന്നു.
HIGHLIGHTS
- ‘സഭയിൽ തന്നെ ആരും ഭയക്കേണ്ട’
- ‘കെ.ബി.ഗണേഷ്കുമാർ ജ്യേഷ്ഠ സഹോദരൻ’
- ക്രോസ്ഫയർ അഭിമുഖ പരമ്പരയിൽ സ്പീക്കർ എ.എൻ. ഷംസീർ