വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നുപയോഗം കൂടുന്നു; വിൽപന ഏജന്റുമാർ മുഖേന

drug-use-among-tug-of-war-players-1
Screengrab: Manorama News
SHARE

തിരുവനന്തപുരം∙ കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിച്ച് കായിക താരങ്ങള്‍. വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉപയോഗം കൂടിയെന്ന് കണ്ടെത്തൽ. 390 രൂപ വിലയുള്ള മരുന്ന് ഏജന്റുമാര്‍ 1500 രൂപ വരെ വാങ്ങിയാണ് വില്‍‍പന നടത്തുന്നത്. തമിഴ്നാട് അതിര്‍‍ത്തി കടന്നും കേരളത്തിലേക്ക് മെഫന്‍ട്രമിന്‍ എത്തുന്നുണ്ടെന്നാണ് വിവരം.

3500 പേര്‍‍ക്ക് ഒറ്റനേരം ഉപയോഗിക്കാന്‍‍ കഴിയുന്ന മരുന്നുമായി ഒരു വടംവലി താരം പൊലീസിന്റെ പിടിയിലായതോടെ, ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകര്‍‍ പ്രതിക്ഷേധമുയര്‍‍ത്തിയിരുന്നു. ഇത്തേതുടർന്ന് സംസ്ഥാന വടംവലി അസോസിയേന്‍ മരുന്ന് ഉപയോഗിക്കുന്ന ടീമുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ മരുന്നുപയോഗം കണ്ടെത്താൻ കോര്‍‍ട്ടുകളില്‍‍ സംവിധാനമില്ല.

കായികധ്വാനം ആവശ്യമുള്ള‍ പണികളെടുക്കുന്ന സാധരണക്കാരിലേക്കും മരുന്നിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്. ലഹരി മരുന്നുകളുടെ പട്ടികയിൽ മെഫന്‍ട്രമിന്‍ സള്‍ഫേറ്റിനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ് ഇത്തരം മരുന്നുകൾ.

English Summary: Drug use among Tug of war players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS