ADVERTISEMENT

കൊൽക്കത്ത ∙ ലോക്കോ പൈലറ്റുമാരുടെ സമയോചിത ഇടപെടലിൽ മൂന്ന് കാട്ടാനകളുടെ ജീവൻ രക്ഷിച്ചു. പശ്ചിമ ബംഗാളിലെ രാജ്ഭട്ഖാവ സ്റ്റേഷന് സമീപം വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. ആനക്കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിവേ​ഗത്തിൽ ട്രെയിൻ എത്തിയത്. ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.

ആനക്കൂട്ടം മടങ്ങിയതിനു ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്. എൽ.കെ.ഝാ, അരിന്ദം ബിശ്വാസ് എന്നിവരായിരുന്നു ലോക്കോ പൈലറ്റുമാർ. ആനകൾ കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ  വൈറലായതോടെ ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തി. ഐഎഫ്എസ് ഉദ്യഗസ്ഥൻ പർവീൻ കസ്വാനും വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

English Summary: Loco Pilots Pull Emergency Brakes In Time To Save Wild Elephants Crossing Tracks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com