തൊടുപുഴ∙ മദ്യലഹരിക്കിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ഇടുക്കി നാളിയാനി കൂവക്കണ്ടം സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മൂന്നുപേരാണ് പ്രതികൾ.
ആക്രമണത്തിനിടെ പ്രതികളിലൊരാൾക്കും പരുക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ഒളിവിലാണ്. സാം ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
English Summary: Man stabbed to death in Idukki