ADVERTISEMENT

തിരുവനന്തപുരം∙ 225 കോടി രൂപ മുടക്കി സ്ഥാപിച്ച എഐ ക്യാമറകള്‍ നോക്കുകുത്തിയാകുന്നതിൽ ധനകാര്യ വകുപ്പിനെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു. ധനവിനിയോഗ ഫയലിന് അംഗീകാരം നല്‍കുന്നതിലെ കാലതാമസമാണ് ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തടസ്സമെന്നും ഇതുമൂലം സര്‍ക്കാരിന് പ്രതിദിനം കോടികളുടെ നഷ്ടമുണ്ടാവുകയാണെന്നും മന്ത്രി പറഞ്ഞു.

‘‘ഇതു സ്ഥാപിച്ചത് കെല്‍ട്രോൺ ആണ്. കെല്‍ട്രോണിന്റെ ബില്ല് മാറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പിൽനിന്നുള്ള ക്ലിയറൻസിന്റെ കാലതാമസം മാത്രമാണുണ്ടായത്. അത് ക്ലിയർ ചെയ്തു കഴിഞ്ഞാൽ മോട്ടർ വാഹനവകുപ്പിന് ഇവ പ്രവർത്തന സജ്ജമാക്കുന്നതിന് ഒരു കാലതാമസവും ഉണ്ടാകില്ല’’– മന്ത്രി പറഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച 726 ആധുനിക ക്യാമറകളാണ് 9 മാസമായി റോഡില്‍ കാഴ്ച വസ്തുവായിരിക്കുന്നത്. 

English Summary: Minister Antony Raju on AI Traffic Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com