പാലക്കാട്∙ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് ബസിലെ വിനോദയാത്ര മോട്ടോർ വാഹനവകുപ്പ് (എംവിഡി) തടഞ്ഞു. പാലക്കാട് പിടിയിലായ ബസിന് നികുതിയൊടുക്കിയ രേഖയില്ല. മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ നൽകേണ്ട സാക്ഷ്യപത്രവും ബസിനില്ല.
തുടര്‍ന്ന് പാലക്കാട് എൻഫോഴ്സ്‌മെന്റ് വിഭാഗം ബസിന് 12,750 രൂപ പിഴയിട്ടു. കോഴിക്കോട്ടെ സ്കൂളിൽ നിന്ന് കൊടൈക്കനാൽ, രാമക്കൽമേട് ഭാഗത്തേക്ക് യാത്ര പുറപ്പെട്ട വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസില്‍. ഇവര്‍ക്ക് മറ്റൊരു ബസിൽ യാത്രാ സൗകര്യം ഏർപ്പെടുത്തി.
English Summary: Fitness period expired, Vehicle department stopped tourist bus