‘അസൂയ കൊണ്ടാണോ തരൂരിനെ അവഗണിക്കുന്നതെന്നറിയില്ല; എൻസിപിയിലേക്ക് വന്നാൽ സ്വീകരിക്കും’

Shashi Tharoor (Photo: PTI), PC Chacko (Photo: Manorama)
ശശി തരൂർ (Photo: PTI), പി.സി.ചാക്കോ (Photo: Manorama)
SHARE

കണ്ണൂർ∙ ശശി തരൂർ വന്നാൽ എൻസിപി രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. ‘‘ബിജെപിയെ പ്രതിരോധിക്കാൻ കഴിവുള്ള കോൺഗ്രസിലെ ഏക നേതാവാണു ശശി തരൂർ. ഇതു മനസ്സിലാക്കാത്ത ഏക പാർട്ടിയും കോൺഗ്രസാണ്. അസൂയ കൊണ്ടാണോ കോൺഗ്രസ് അദ്ദേഹത്തെ അവഗണിക്കുന്നതെന്നുമറിയില്ല’’– അദ്ദേഹം പറഞ്ഞു.

‘‘വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തുന്നത് ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളോടും തനിക്കു യോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞതു രാഷ്ട്രീയ പക്വതയ്ക്ക് ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഒരു അഭിപ്രായം പറയാൻ കേരളത്തിലെ കോൺഗ്രസിനകത്തെ ആർക്കെങ്കിലും കഴിയുമോ? ശശി തരൂരിനെ കോൺഗ്രസ് വേണ്ടെന്ന് വച്ചാലും തിരുവനന്തപുരം എംപിയായി അദ്ദേഹം തന്നെ തുടരും’’– പി.സി.ചാക്കോ പറഞ്ഞു. 

English Summary: PC Chacko welcomes Shashi Tharoor to NCP 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS