കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞു വീണു; 2 കുട്ടികള്‍ക്കും പരിശീലകനും പരുക്ക്

tree-broke-and-fell-during-athletic-meet-1
കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞു വീണപ്പോൾ. (Screengrab: Manorama News)
SHARE

തിരുവനന്തപുരം∙ സംസ്ഥാന സ്കൂള്‍ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മരത്തിന്‍റെ ചില്ല ഒടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരുക്കേറ്റു. കാണികള്‍ ഓടി മാറിയതിന്‍ വന്‍ അപകടം ഒഴിവായി. കുട്ടികള്‍ ഇരിക്കുന്ന ഗാലറിയിലേക്കാണ് മരച്ചില്ല വീണത്. 

പരുക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഥലത്തുനിന്ന് ആൾക്കാരെ ഒഴിപ്പിച്ചു. മത്സരം തുടങ്ങാനിരിക്കെയാണ് മരച്ചില്ല ഒടിഞ്ഞു വീണത്. മത്സരങ്ങൾ തടസ്സപ്പെട്ടിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി സംഭവസ്ഥലം സന്ദർശിച്ചു. പൊലീസും അഗ്നിശമനസേനയും ചേർന്ന് മരച്ചില്ല മുറിച്ചുമാറ്റുന്നു. 

English Summary: Tree broke and fell during School Athletic Meet in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS