പ്രണയിച്ച് വിവാഹം; ഒരു മാസം തികയും മുൻപ് ആഭരണവുമായി കടന്നു: യുവതി പിടിയിൽ

abinaya-1
അഭിനയ (Screengrab: Manorama News)
SHARE

ചെന്നൈ∙ വിവാഹം കഴിച്ച് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി പിടിയിൽ. തമിഴ്നാട് മധുര സ്വദേശി അഭിനയ (28) ആണ് താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി മുങ്ങിയത്. ഇവർ ഇതിനു മുൻപ് നാലോളം പേരെ ഇതേ രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രണയം നടിച്ച് നടരാജനെ അഭിനയ വലയിൽ വീഴ്ത്തുകയായിരുന്നു.

ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജൻ ഏതാനും മാസം മുൻപാണ് മുടിച്ചൂർ ബേക്കറിയിൽ ജോലിചെയ്യുന്ന അഭിനയയുമായി അടുപ്പത്തിലായത്. വീട്ടുകാർ അറിയാതെയാണ് താൻ ഇവിടെ എത്തിയതെന്നും വിവാഹിതയാകുന്ന വിവരം അറിഞ്ഞാൽ പ്രശ്നമുണ്ടാക്കുമെന്നും അഭിനയ, നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതേത്തുടർന്ന് നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്.

ഓഗസ്റ്റ് 29നായിരുന്നു വിവാഹം. ഒക്ടോബർ 19ന് അഭിനയ മുങ്ങി. ഫോണും സ്വിച്ചോഫ് ആക്കി. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടമായതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് നടരാജന് മനസിലായത്. തുടർന്ന് താംബരം പൊലീസിൽ പരാതി നൽകി. പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റു ചെയ്യുകയായിരുന്നു. നാലു പവൻ ആഭരണം പിടിച്ചെടുത്തു.

അഭിനയയ്ക്ക് മധുരയിൽ ഭർത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2011ൽ മന്നാർഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവർ 10 ദിവസത്തിനുള്ളിൽ വേർപിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. 10 ദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടർന്നാണ് നടരാജനെ വിവാഹം കഴിച്ചത്.

English Summary: Woman who escaped with gold from husband's house held in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS