ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്തുനിന്നും യു.പ്രതിഭ, സി.കെ.ആശ എന്നിവർ വന്നപ്പോൾ പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയെയും പാനലിൽ ഉള്‍പ്പെടുത്തി. പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത് ആദ്യമായിയാണ്. 

വനിതകള്‍ പാനലില്‍ വരണമെന്ന് നിര്‍ദേശിച്ചത് സ്പീക്കര്‍ എ.എന്‍.ഷംസീറാണ്. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ഇല്ലത്തപ്പോൾ സഭ നിയന്ത്രിക്കുന്നത് സ്പീക്കര്‍ പാനലിലുള്ള അംഗങ്ങളാണ്.

ഉമ തോമസിനു പകരം യുഡിഎഫ് കെ.കെ.രമയുടെ പേരു നൽകിയത് രാഷ്ട്രീയ തീരുമാനമായി കണക്കാക്കാം. കെ.കെ.രമ പലപ്പോഴും ചോദ്യങ്ങളുമായി എഴുന്നേൽക്കുമ്പോൾ ഭരണപക്ഷത്തു നിന്നുണ്ടായ എതിർപ്പ്, എം.എം.മണി രമയ്ക്കെതിരെ നടത്തിയ പരാമർശം, മുൻ സ്പീക്കർ എം.ബി.രാജേഷ് മണിക്കു നൽകിയ ശക്തമായ താക്കീത് എന്നിങ്ങനെ പല കാര്യങ്ങളും ഇതിന്റെ പശ്ചാത്തലത്തിൽ വരുന്നുണ്ട്. 

English Summary: Speaker AN Shamseer instructed to have an all women speaker panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com