ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിൽ (എംസിഡി) എഎപി മുന്നേറ്റമെന്ന് എക്സിറ്റ് പോൾ പ്രവചനം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഏകീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് എഎപിയുടെ വിജയം പ്രവചിക്കുന്നത്. 15 വർഷമായി ബിജെപി കയ്യിലാണു കോർപറേഷന്റെ ഭരണം.

എക്‌സിറ്റ് പോൾ ഫലങ്ങൾ

ആജ്‌ തക് – ആക്സിസ് മൈ ഇന്ത്യ: എഎപി 149–171, ബിജെപി 69-91, കോൺഗ്രസ് 3-7

ന്യൂസ് എക്സ് - ജൻ കി ബാത്: എഎപി 159–175, ബിജെപി 70–92, കോൺഗ്രസ് 4-7

ടൈംസ് നൗ – ഇടിജി: എഎപി 146-156, ബിജെപി 84-94, കോൺഗ്രസ് 6-10

250 വാർഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഡിസംബർ ഏഴിനാണ് ഫലപ്രഖ്യാപനം. 2007ൽ ഏകീകൃത ഡൽഹി കോർപറേഷനായിരുന്ന ഘട്ടത്തിലാണു ബിജെപി ആദ്യം അധികാരത്തിലെത്തുന്നത്. 2012ൽ മൂന്നു കോർപറേഷനുകളാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പിലും ബിജെപി ഭരണം പിടിച്ചു. ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച എക്സിറ്റ് പോൾ ഫലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‍‌രിവാളും എഎപിയും.

English Summary: Big Win For AAP In Delhi Municipal Election, Show 3 Exit Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com