ഡൽഹി മെട്രോയിൽ യാത്ര, ചാന്ദ്നി ചൗക്കിൽ ‘പർച്ചേസ്’: സൂപ്പറാണ് ജർമൻ വിദേശകാര്യമന്ത്രി

annaleana
അന്നലീന ബെയർബോക്കിന്റെ മെട്രോ യാത്ര, ചാന്ദ്നി ചൗക്കിൽ ദുപ്പട്ട വാങ്ങുന്നു (Photo: Twitter/@AmbAckermann)
SHARE

ന്യൂഡൽഹി∙ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ജർമനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിന ഡൽഹി മെട്രോ യാത്രയും ചാന്ദ്നി ചൗക്കിലെ ദുപ്പട്ട വാങ്ങലും സമൂഹമാധ്യമങ്ങൾ കീഴടക്കുന്നു. മാണ്ഡി ഹൗസിൽ നിന്ന് ചെങ്കോട്ടയിലേക്ക് കനത്ത സുരക്ഷയിലായിരുന്നു യാത്ര.  ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സാധാരണ യാത്രക്കാർ നിറഞ്ഞ കംപാർട്മെന്റിലായിരുന്നു അന്നലീനയും കയറിയത്. ട്രെയിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അവർക്കും ചുറ്റും വളഞ്ഞ് സുരക്ഷയൊരുക്കുകയായിരുന്നു. നിരവധിപ്പേർ ജർമൻ വിദേശകാര്യമന്ത്രിയുടെ വിഡിയോയും ചിത്രവും പകർത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. 

മെട്രോ യാത്രയ്ക്കു പിന്നാലെ ദുപ്പട്ട വാങ്ങാനായി വിദേശകാര്യമന്ത്രി ചാന്ദ്നി ചൗക്കിലെത്തിയ ചിത്രവും സമൂഹമാധ്യമങ്ങൾ കീഴടക്കുകയാണ്. സാധാരണക്കാരുമായി ഇടപഴകി അവരിലൊരാളായി മാറിയ അന്നലീനയെ നിരവധിപ്പേർ പ്രശംസിച്ചു. ഡൽഹിയിലെ പ്രശസ്ത ഗുരുദ്വാര സിസ് ഗൻജ് സാഹിബിലെ അടുക്കളയിൽ നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

English Summary: German Foreign Minister Takes A Ride In Delhi Metro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS