‘പാത്രം കഴുകി സീറ്റ് വാങ്ങിയ ആളല്ല നാട്ടകം സുരേഷ്’: ശശി തരൂരിനെതിരെ പോസ്റ്റ്

nattakom-suresh-kottayam-dcc-facebook-post-1
നാട്ടകം സുരേഷ്, കോട്ടയം ഡിസിസിയുടെ ഫെയ്സ്ബുക് പോസ്റ്റ് (Screengrab: Manorama News)
SHARE

കോട്ടയം∙ ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിയുമായുള്ള തർക്കം തുടരവേ, ശശി തരൂരിനെ രൂക്ഷമായി വിമർശിച്ചും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ പിന്തുണച്ചും കോട്ടയം ഡിസിസിയുടെ പേരിലുള്ള ഫെയ്സ്ബുക് പോസ്റ്റ്.

നാട്ടകം സുരേഷിന്റെ ചിത്രം സഹിതമുള്ള പോസ്റ്റ്, വിവാദമായതിനു പിന്നാലെ പിൻവലിച്ചു. എന്നാൽ പോസ്റ്റ് വന്ന ഫെയ്സ്ബുക് പേജ് കോട്ടയം ഡിസിസിയുടെ ഔദ്യോഗിക പേജ് അല്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. അതേസമയം, പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പര്‍ നാട്ടകം സുരേഷിന്റേതാണെന്ന് ശശി തരൂർ അനുകൂലികൾ തിരിച്ചടിച്ചു.

ഫെയ്സ്ബുക് പോസ്റ്റിൽനിന്ന്:

സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായിട്ട്, പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്. സിപിഎമ്മിന്റെ കുത്തകയായിരുന്ന നാട്ടകം പഞ്ചായത്തില്‍ കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ച്, പഞ്ചായത്ത് പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ്സ് മാത്രമായിരുന്നു.

കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല മേഖലയിലും വർഷങ്ങളായി പ്രവർത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല. 

English Summary: Kottayam DCC's Facebook Post against Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS