പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ലാലുവിന്റെ മകൾ രോഹിണി ആചാര്യയാണു വൃക്ക ദാനം ചെയ്തത്.
ആശുപത്രിയിൽ ലാലുവിന്റെ പത്നി റാബ്റി ദേവി, മകൻ തേജസ്വി യാദവ്, മകൾ മിസ ഭാരതി എന്നിവരും ഒപ്പമുണ്ട്. ലാലുവും രോഹിണിയും സുഖം പ്രാപിച്ചു വരുന്നതായി തേജസ്വി അറിയിച്ചു. ലാലുവിന്റെ ആയുരാരോഗ്യത്തിനായി ബിഹാറിലെ ക്ഷേത്രങ്ങളിൽ ആർജെഡി പ്രവർത്തകർ ഹോമങ്ങളും പൂജകളും നടത്തി.
English Summary: Lalu Prasad's kidney transplant surgery successful, says son Tejashwi Yadav