ADVERTISEMENT

കൊച്ചി∙ രക്തസമ്മർദം നിയന്ത്രിക്കാനുള്ള മരുന്ന് ലഹരിക്കും ഉത്തേജനത്തിനുമായി ഉപയോഗിക്കുന്നത് കേരളത്തിൽ വ്യാപകം. കായികതാരങ്ങള്‍ ഉത്തേജകമായി ഉപയോഗിക്കുന്ന ഈ മരുന്നിന്റെ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. ഡോക്ടറുടെ കുറിപ്പടിയില്‍ മാത്രം ലഭ്യമാകുന്ന ഈ മരുന്നിന്‍റെ അനധികൃത വിപണനം എങ്ങനെ സാധ്യമാകുന്നു?

രക്തസമ്മർദം കൂട്ടുന്നതിനായി അടിയന്തര സാഹചര്യങ്ങളില്‍‍ ഉപയോഗിക്കുന്ന മരുന്നാണ് മെഫെട്രമിൻ സാൾഫേറ്റ്. ഡോക്ടറുടെ നിർദേശത്തോടെ മാത്രം നൽകുന്ന ഇൻജെക്ഷൻ രൂപത്തിലുള്ള മരുന്നാണിത്. പരിശോധനയില്ലാതെയുള്ള മരുന്നിന്റെ ഉപയോഗം ഹൃദയഘാതം, ഉറക്കമില്ലായ്മ, മാനസികപ്രശ്നം, നിർജലികരണം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കും. മെഡിക്കൽ സ്റ്റോറുകളിൽ സജീവമല്ലാത്ത മെഫെട്രമിൻ സൾഫേറ്റ് കേരളത്തിലേക്കെത്തുന്നത് പ്രധാനമായും ഓൺലൈന്‍ വഴിയാണ്. കാലം മാറിയതോടെ ലഹരി വില്‍‍പ്പനയിലും ന്യൂജന്‍‍ രീതികള്‍‍ സ്വീകരിച്ചിരിക്കുകയാണ് വിതരണക്കാര്‍‍. 

ഓണ്‍‍ലൈന്‍‍ സൈറ്റുകളിലുടെ ഏജന്റുമാര്‍‍ വഴി ആര്‍‍ക്കു വേണമെങ്കിലും എവിടെയിരുന്നും ഈ മരുന്ന് ഓര്‍ഡര്‍‍ ചെയ്യാം. ഓര്‍‍ഡര്‍‍ ചെയ്തു കഴിഞ്ഞാല്‍‍ ഫോണിലെക്ക് ഏജന്റിന്റെ വിളിയെത്തും. കേരളത്തിലേക്ക് കൊറിയർ വഴി മരുന്ന് അയക്കാമെന്ന് ഉറപ്പു തന്നയാൾ പണം ഓൺലൈനായി ആവശ്യപ്പെട്ടു. വിശ്വാസ്വമുറപ്പിക്കാൻ മരുന്നിന്റെ ദൃശ്യങ്ങളും, കൊച്ചിയിൽ നിന്നും സ്ഥിരമായി മരുന്നു വാങ്ങുന്ന മറ്റൊരു ഏജന്റിന്റെ വിലാസവും വാട്സാപ്പിലയച്ചു. സാധരണക്കാര്‍‍ മുതല്‍‍ കേരളത്തിലെ കായിക താരങ്ങള്‍‍ വരെ മരുന്നിന്റെ ഉപയോക്താക്കളാണ്. 

English Summary: Use of Mephentermine sulfate for intoxication and stimulation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com