കൊച്ചി∙ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിനു പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ഏകീകൃത കുര്‍ബാനയെ എതിര്ക്കുന്നവരില്നിന്നു ഭീഷണിയുണ്ടെന്ന് ആര്‍ച്ച് ബിഷപ് കോടതിയില്‍ പറഞ്ഞു. പള്ളിയിലേക്കു പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും ആരാധന നടത്താൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദ റിപ്പോര്‍ട്ട് നല്‍കാനും സുരക്ഷ ഒരുക്കാനും പൊലീസിനു ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് നിര്‍ദേശം നൽകി. 8ന് വിശദമായി വാദംകേള്‍ക്കും.
കഴിഞ്ഞ ദിവസം ബസിലിക്കയിൽ എത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് കുർബാന അർപ്പിക്കാൻ പോലും സാധിക്കാത്ത നിലയിൽ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ആർച്ച് ബിഷപ്പ് കോടതിയെ സമീപിച്ചത്. എറണാകുളം – അങ്കമാലി അതിരൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റെടുത്ത ആൻഡ്രൂസ് താഴത്തിന് പള്ളിയിലേക്കു പ്രവേശിക്കാനോ ബിഷപ്പ് ഹൗസിലേക്കു കടക്കുന്നതിനോ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല.
English Summary: Uniform mass high court ordered police protection for Archbishop Andrews Thazhath