വിഴിഞ്ഞം സമരത്തിൽ അനുനയ നീക്കം; മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു

pinarayi-vijayan-press-conference-1
മുഖ്യമന്ത്രി പിണറായി വിജയൻ. (Video Grab: Manorama News)
SHARE

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുനയത്തിന് ഊർജിത നീക്കം. വിഴിഞ്ഞം സമരസമിതിയുമായി സർക്കാരിന്റെ ചർച്ചയ്ക്ക് സാധ്യതകൾ തെളിയുന്നു. സമരസമിതി‍യുമായി വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്നു വൈകിട്ട് 5ന് മന്ത്രിസഭാ ഉപസമിതി യോഗം ചേരും. 

അതിനിടെ മന്ത്രി ആന്റണി രാജു, കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ കാണുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസമുണ്ടായ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ കണ്ടിരുന്നു. 

അര മണിക്കൂറോളം ആർച്ച് ബിഷപ് ഹൗസിൽ ഇരുവരും ചർച്ച നടത്തി. വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെ‍രേരയും പങ്കെടുത്തു. ലത്തീൻ സഭയും നിലപാടിൽ അയവു വരുത്തി. വിഴിഞ്ഞം തുറമുഖ നിർമാണം സ്ഥിരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടി‍ട്ടില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ സഭയുടെ പള്ളികളിൽ വായിച്ചു. സമര‍സമിതിയെയും അതിരൂപതാ നേതൃത്വത്തെയും പങ്കെടുപ്പിച്ച് സർക്കാർ വിശദമായ ചർച്ചയ്ക്ക് ഒരുങ്ങുകയാണെന്നാണു സൂചന

English Summary: Vizhinjam Protest:  Ministers sub committee meeting today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS