അഭിമാനനിമിഷം ടിപിക്ക് സമർപ്പിക്കുന്നു; ആത്മവിമർശനം ആവശ്യപ്പെടുന്നു: കെ.കെ.രമ

kk-rema-sabha
കെ.കെ.രമ (Photo: Facebook/KK Rema)
SHARE

തിരുവനന്തപുരം∙ ബില്ലുകളുടെ ചര്‍ച്ചയില്‍ സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിക്കാനായതിൽ അഭിമാനമെന്ന് വടകര എംഎൽഎ കെ.കെ.രമ. സന്തോഷവും ആത്മവിശ്വാസവും പകർന്ന ദിനമായിരുന്നുവെന്നും ഈ അഭിമാന നിമിഷം ടിപിക്ക് സമർപ്പിക്കുന്നെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർ സഭയിൽ നിന്ന് പോയതിനു ശേഷമാണ് രമയ്ക്ക് അവസരം ലഭിച്ചത്. രമയ്ക്ക് പുറമേ സി.കെ.ആശ, യു.പ്രതിഭ എന്നിവരും പാനലില്‍ ഉള്‍പ്പെട്ടിരുന്നു.

കെ.കെ.രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികൾ നിയന്ത്രിച്ചു. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്നേഹമറിയിക്കുന്നു. 

rema
സ്പീക്കർ കസേരയിലിരിക്കുന്ന കെ.കെ.രമ (Facebook/kk Rema)

എങ്കിലും സ്പീക്കർ പാനലിൽ മൂന്ന് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വർഷമായിട്ടും സ്പീക്കർ പദവിയിൽ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തിരഞ്ഞെടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമർശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദർഭം. ഈ അഭിമാനനിമിഷം സ:ടി.പിക്ക് സമർപ്പിക്കുന്നു.

English Summary: KK Rema responce on assigned in duty of chair in Kerala legislative assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS