താഴെ ദേശീയപാത, മേലെ ഒറ്റത്തൂണിൽ മേൽപ്പാലവും മെട്രോയും; നാഗ്പൂരിന് ഗിന്നസ് പ്രസിദ്ധി

Nagpur Metro Rail (Photo - Twitter/@nitin_gadkari)
നാഗ്പുർ മെട്രോ റെയിൽ. ഏറ്റവും താഴെ ദേശീയ പാത, മുകളിൽ മേൽപ്പാലം, അതിനും മുകളിൽ മെട്രോ റെയിൽ. (Photo - Twitter/@nitin_gadkari)
SHARE

മുംബൈ∙ നാഗ്പുർ നഗരത്തിലെ അപൂർവകാഴ്ചയായ ഇരട്ട മേൽപ്പാതയ്ക്കു ഗിന്നസ് ലോക റെക്കോർഡ്. ഇവിടെ മൂന്നു പാതകളാണ് ഒന്നിനുമുകളിൽ ഒന്നായി പണിതിരിക്കുന്നത്. ഏറ്റവും താഴെ വാർധ ദേശീയപാത. അതിനു മുകളിൽ മേൽപ്പാത. അതിനും മുകളിലാണ് മെട്രോ റെയിൽപ്പാത. ഈ രണ്ടു മേൽപ്പാതകളും നിൽക്കുന്നത് ഒറ്റത്തൂണിലാണ്. ഇങ്ങനെ നിർമിച്ചതിനാൽ വീണ്ടും ഭൂമിയേറ്റെടുക്കലും അത്രയും ചെലവും നിർമാണ സമയവും മറ്റും ഒഴിവാക്കാനായി.

Nagpur Metro Rail (Photo - Twitter/@sameerdixit16)
നാഗ്പുർ മെട്രോ റെയിൽ. ഏറ്റവും താഴെ ദേശീയ പാത, മുകളിൽ മേൽപ്പാലം, അതിനും മുകളിൽ മെട്രോ റെയിൽ. (Photo - Twitter/@nitin_gadkari)
Nagpur Metro Rail (Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)

ഏറ്റവും നീളംകൂടിയ ഇരട്ടമേൽപ്പാത ഒറ്റത്തൂണിൽ നിർമിച്ചതിനാണ് ദേശീയപാത അതോറിറ്റിക്കും മഹാരാഷ്ട്രാ മെട്രോ റെയിൽ കോർപ്പറേഷനും ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 3.14 കിലോമീറ്റർ നീളത്തിലാണ് ഇരട്ടമേൽപ്പാതകൾ നിർമിച്ചത്. ഇത്രയും ദൂരത്തിനുള്ളിൽ മൂന്ന് മെട്രോ സ്റ്റേഷനുകളും ഉൾപ്പെടുന്നു – ഛത്രപതി നഗർ, ജയ് പ്രകാശ് നഗർ, ഉജ്ജ്വൽ നഗർ.

Nagpur Metro Rail (Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
Nagpur Metro Rail (Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)

ദേശീയപാത അതോറിറ്റിയെയും മഹാരാഷ്ട്ര മെട്രോയെയും കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ഏഷ്യാ ബുക്ക് റെക്കോർഡിലും ഇന്ത്യാ ബുക്ക് റെക്കോർഡിലും ഇടംപിടിച്ചശേഷമാണ് ലോക റെക്കോർഡ് ലഭിച്ചതെന്ന് ഗഡ്കരി പറഞ്ഞു. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന് അഭിമാനമുഹൂർത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Nagpur Metro Rail (Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
Nagpur Metro Rail (Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
Nagpur Metro Rail (Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
Nagpur Metro Rail (Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)
Nagpur Metro Rail (Video grab - Twitter/@MIB_India)
നാഗ്പുർ മെട്രോ റെയിൽ.(Video grab - Twitter/@MIB_India)

English Summary: Nagpur Metro creates a record for constructing the world's longest double-decker viaduct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS