'ഭാര്യ കഷ്ടപ്പെടുന്നത് കാണാൻ വയ്യ'; കിടപ്പിലായ ഭാര്യയെ മുക്കിക്കൊന്ന് ഭർത്താവ്

drowned-screengrab-mm-news
പ്രതീകാത്മക ചിത്രം. (Screengrab: Manorama News)
SHARE

ബെംഗളൂരു∙ കിടപ്പിലായ ഭാര്യയെ ജലസംഭരിണിയിൽ മുക്കിക്കൊന്ന് ഭർത്താവ്. കർണ്ണാടക സ്വദേശിയായ ശിവമ്മയെ (50) ആണ് ഭർത്താവ് ശങ്കരപ്പ (60) കൊലപ്പെടുത്തിയത്. ശങ്കരപ്പയും ശിവമ്മയും മകനും മകളും മരുമകനും അടങ്ങുന്ന കുടുംബം ബെംഗളൂരുവിലുള്ള പണിതീരാത്ത അപ്പാർട്ട്മെന്റിലാണ് താമസം. ആ അപ്പാർട്ട്മെന്റിലെ ജലസംഭരണിയിലാണ് ശങ്കരപ്പ ശിവമ്മയെ കൊണ്ടുപോയി തള്ളിയിട്ടത്. ഏഴടിയോളം വെള്ളമുണ്ടായിരുന്നു. 

അപ്പാർട്ട്മെന്റിലെ സെക്യുരിറ്റിയാണ് ശങ്കരപ്പ. മകൾക്ക് അടുത്തൊരു കെട്ടിടത്തിൽ തൂപ്പ് ജോലിയും മരുമകന് കൂലിപ്പണിയുമാണ്. പിന്നെ ഒപ്പമുള്ളത് 11 വയസുള്ള മകനാണ്. കഴിഞ്ഞ രണ്ടുവർഷമായി ശിവമ്മ തളർന്ന് കിടപ്പാണ്. പരസഹായമില്ലാതെ യാതൊന്നും സാധിക്കില്ല. ഭാര്യ നരകജീവിതം ജീവിക്കുന്നത് സഹിക്കാവുന്നതിലും അപ്പുറത്തായത് കൊണ്ടാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് ശങ്കരപ്പ പൊലീസിനോട് പറഞ്ഞു. ആരും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ശങ്കരപ്പ ശിവമ്മയെ താങ്ങി ജലസംഭരിണിയുടെ അരികിലെത്തിച്ചത്. കടയിൽ പോയിരുന്ന മകൻ മടങ്ങി വന്നപ്പോൾ അമ്മയെ കണ്ടില്ല. അമ്മയെവിടെയെന്ന് ചോദിച്ചപ്പോൾ ശങ്കരപ്പ അറിയില്ലെന്ന് പറഞ്ഞു. പെരുമാറ്റത്തിൽ സംശയം തോന്നിയ മകൻ അയൽവാസികളെ അറിയിച്ചു. എല്ലാവരും നടത്തിയ തിരച്ചിലിനൊടുവിലാണ് ശിവമ്മയെ ജലസംഭരിണിയിൽ കണ്ടെത്തുന്നത്. പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

English Summary: Security guard arrested for killing bedridden wife in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS