എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസ്: അറസ്റ്റിലായവരുടെ ബൈക്കുകൾ കത്തിച്ചു

college-students-image
ഗവ. പോളിടെക്നിക് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പനമരം ടൗണിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം.
SHARE

കോഴിക്കോട്∙ മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ആക്രമണങ്ങൾക്ക് കോഴിക്കോട് തുടർ ആക്രമണം. കോളജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മൂന്നു വിദ്യാർഥികളുടെ ബൈക്കുകൾ കത്തിച്ചു. വടകരയിലെ ഇവരുടെ വീടുകളിലാണ് ആക്രമണമുണ്ടായത്.

പേരാമ്പ്രയിൽ വിദ്യാർഥിക്കു നേരെയും ആക്രമണമുണ്ടായി. ഫുട്ബോൾ കാണാൻപോയ പേരാമ്പ്ര സ്വദേശിയായ മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർഥി അഭിനവിനാണ് മർദനമേറ്റത്. ആണിയടിച്ച പലക വച്ച് തലയ്ക്കടിച്ചെന്ന് ആക്രമണത്തിനിരയായ വിദ്യാർഥി പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അഭിനവ് കോഴിക്കോട് മെഡി. കോളജിൽ ചികിൽസതേടി. എസ്എഫ്ഐക്കാർ ഉൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് വിദ്യാർഥിയുടെ ആരോപണം. ‘‘മേപ്പാടി പോളിടെക്നിക്കൽ എസ്എഫ്ഐ വനിതാ നേതാവിനെ മർദിച്ചതിൽ തനിക്ക് പങ്കില്ല. ഇതു പറഞ്ഞിട്ടും എസ്എഫ്ഐക്കാരാണെന്നു പറഞ്ഞ് എട്ടുപേർ കൂട്ടമായി മർദിച്ചു. നിയമപരമായി നേരിടും’’– അഭിനവ് പറഞ്ഞത്.

മേപ്പാടി ആക്രമണത്തിനു പകരമായി ജയിലിലുള്ള വിദ്യാർഥി പുറത്തിറങ്ങിയാൽ വീടുവരെ ഓരോ ബസ് സ്റ്റോപ്പിലും നിന്നു തല്ലുമെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പ്രസംഗിച്ചിരുന്നു. ഫെയ്സ്ബുക്കിലും ഭീഷണി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പേരാമ്പ്രയിൽ വിദ്യാർഥിയെ ആക്രമിച്ചത്.

25 വർഷമായി എസ്എഫ്ഐ ഭരിക്കുന്ന മേപ്പാടി പോളി ടെക്നിക്ക് ഇത്തവണ യുഡിഎസ്ഫ് ഭരണത്തിലെത്തിയിരുന്നു. ഇതിനു തൊട്ടുപിറകെയാണ് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്കുനേരെ ആക്രമണം നടന്നത്. ഇതിൽ നാലുപേർ അറസ്റ്റിലായി. ലഹരി ഉപയോഗിത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാലാണ് തന്നെ ആക്രമിച്ചതെന്ന് അപർണ ഗൗരി പറഞ്ഞിരുന്നു.

കോളജിലെ വിദ്യാർഥികൾ താമസിക്കുന്ന വാടക വീടുകളിൽ കഴിഞ്ഞ ദിവസവം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കോളജിലെ ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് റെയ്ഡെന്നും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ.സിബി പറഞ്ഞിരുന്നു. റെയ്ഡിൽ ലഹരി ഉപകരണങ്ങളും കോളജിൽനിന്ന് മോഷണം പോയ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥി സംഘർഷത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

English Summary: Violence at govt polytechnic: Accused bike were burnt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS