ADVERTISEMENT

ന്യൂഡൽഹി∙ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകുന്നത് സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചു മാത്രമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിച്ചു. ഇതുവരെ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തത്വത്തിൽ അംഗീകാരം നൽകിയത് ഡിപിആർ അടക്കം തയാറാക്കാനാണ്. ലോക്സഭയിൽ ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യങ്ങൾക്ക് എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ മരവിപ്പിച്ചിരുന്നു. സിൽവർലൈൻ വേഗറെയിൽപാതയ്ക്കായി സാമൂഹികാഘാതപഠനം തുടരേണ്ടതില്ലെന്നു റവന്യുവകുപ്പ് രേഖാമൂലം അറിയിച്ചു. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നിർദേശിച്ചു. സാമൂഹികാഘാത പഠനം തുടരാൻ പുതിയ വിജ്ഞാപനം ഇറക്കുന്നത് റെയിൽവേ ബോ‍ർഡിന്റെ അനുമതിക്കു ശേഷം മതിയെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു.

English Summary: Ashwini Vaishnaw on Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com