ADVERTISEMENT

ന്യൂഡൽഹി∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ്. ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എ.എം.ആരിഫ് എംപി സഭയിൽ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഗവർണറുടേതെന്ന് അടിയന്തരപ്രമേയ നോട്ടിസിൽ പറയുന്നു.

പരസ്യമായ രാഷ്ട്രീയപ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. സംസ്ഥാന സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും സർവകലാശാലകളുടെ പ്രവർത്തനങ്ങൾ അദ്ദേഹം തകർക്കുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസിൽ പറയുന്നു.

വിലക്കയറ്റം, തൊഴിലില്ലായ്മ, ഗവർണരുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഇന്ത്യ–ചൈന അതിർത്തി തർക്കം എന്നീ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തീരുമാനിച്ചു. വിദേശനയം സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് ഇരുസഭകളിലും പ്രസ്താവന നടത്തും.

English Summary: Governor issue: Adjournment motion notice in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com