‘മോദിയുടെ അനുഗ്രഹം വേണം, കേന്ദ്രത്തിന്റെയും’: ബിജെപിയെ വീഴ്ത്തിയതിനു പിന്നാലെ കേജ്‌രിവാൾ

delhi-aap-aa
തിരഞ്ഞെടുപ്പിനു ശേഷം ജനങ്ങളെ കാണുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മാൻ തുടങ്ങിയവർ (ചിത്രം: രാഹുൽ ആർ. പട്ടം ∙മനോരമ), എഎപി പ്രവർത്തകരുടെ വിജയാഘോഷം (ചിത്രം: ജെ.സുരേഷ് ∙ മനോരമ)
SHARE

ന്യൂഡൽഹി∙ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിനു വിരാമമിട്ട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ആംആദ്മി പാർട്ടി പിടിച്ചെടുത്തതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്രസർക്കാരിന്റെ പിന്തുണ ഉണ്ടാകണമെന്നും, കേന്ദ്രവും പ്രധാനമന്ത്രിയും തങ്ങളെ അനുഗ്രഹിക്കണമെന്നും കേജ്രിവാൾ പറഞ്ഞു.

j-suresh-aap
എഎപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. (ചിത്രം: ജെ.സുരേഷ് ∙ മനോരമ)

തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം സമ്മാനിച്ച വോട്ടർമാർക്ക് കേജ്‌രിവാൾ നന്ദി അറിയിച്ചു. നിഷേധാത്മകതയല്ല, ക്രിയാത്മക രാഷ്ട്രീയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ഇതിലൂടെ തെളിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും കോൺഗ്രസിന്റെയും സഹകരണം തങ്ങൾക്ക് വേണമെന്നും എല്ലാവർക്കും ഒരുമിച്ച് ഡൽഹിക്കായി പ്രവർത്തിക്കാമെന്നും കേജ്‌രിവാൾ ആഹ്വാനം ചെയ്തു.

rahul-pattom-aap
ജനങ്ങളെ അഭിസംബോധന ചെയ്യുന്ന കേജ്‌രിവാളും സംഘവും (ചിത്രം: രാഹുൽ ആർ.പട്ടം∙ മനോരമ)

‘‘സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഉന്നമനത്തിനായി രാവും പകലും ഞങ്ങൾ പ്രവർത്തിച്ചു. അഴിമതി തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം ഡൽഹി ജനത ഞങ്ങളെ ഏൽപ്പിച്ചു. അങ്ങനെ ഇനിയും നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. ഒരിക്കലും അഹങ്കരിക്കരുത്. അഹങ്കാരം പല മഹാന്മാരെയും വീഴ്ത്തിയതായാണ് ചരിത്രം. ജനങ്ങൾ നിങ്ങളുടെ അഹങ്കാരം ക്ഷമിക്കുമായിരിക്കും. പക്ഷേ ദൈവം ഒരിക്കലും ക്ഷമിക്കില്ല.’’ – കേജ്രിവാൾ പറഞ്ഞു.

delhi-suresh-aap
എഎപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. (ചിത്രം: ജെ.സുരേഷ് ∙ മനോരമ)

വിജയം ഉറപ്പിച്ചതോടെ നഗരത്തിൽ എഎപി പ്രവർത്തകരുടെ ആഘോഷമാണ്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ റോഡിലിറങ്ങി വിജയാഘോഷത്തിൽ പങ്കാളികളായി. തിരഞ്ഞെടുപ്പ് നടന്ന 250 സീറ്റുകളിൽ എഎപി 134 സീറ്റുകളിൽ വിജയിച്ച് കേവല ഭൂരിപക്ഷം (126) മറികടന്നു. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്നു എംസിഡി. 104 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. കോൺഗ്രസ് – ഒൻപത്, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് സീറ്റ് നില. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2017ൽ ബിജെപിക്ക് 181, എഎപി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില.

Delhi MCD Election | Arvind Kejriwal | (Photo - Twitter/@DaaruBaazMehta)
എംസിഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന അരവിന്ദ് കേജ്‌രിവാളിന്റെ റോഡ് ഷോ. (Photo - Twitter/@DaaruBaazMehta)
delhi-aap-mcd-rahul-pattom-pic
(ചിത്രം: രാഹുൽ ആർ.പട്ടം∙ മനോരമ)

English Summ​ary: "Need Centre's Cooperation, PM's Blessing": Arvind Kejriwal On Delhi Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS