റീപോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ; ഭവന, വാഹന വായ്പ പലിശ കൂടും

reserve-bank
ആർബിഐ ഗവർണർ ശക്തകാന്ത ദാസ് (Photo: Twitter/ANI)
SHARE

ന്യൂഡൽഹി∙ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്ക് റിസർവ് ബാങ്ക് വീണ്ടും കൂട്ടി. റീപോ നിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകൾ കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലയളവോ വർധിക്കും. 

പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിെഎ തുടര്‍ച്ചയായി നാലുതവണയാണ് റീപോ നിരക്ക് ഉയര്‍ത്തിയത്. സെപ്റ്റംബറില്‍ 50 ബേസിസ് പോയിന്‍റ് വര്‍ധിപ്പിച്ചു. 190 ബേസിസ് പോയിന്‍റാണ് ഈ വര്‍ഷം ഉയര്‍ത്തിയത്. 6.25 ശതമാനമാണ് ഇപ്പോള്‍ റീപോ നിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യം, യുഎസ് ഡോളറിന്‍റെ മൂല്യവര്‍ധന, കെട്ടടങ്ങാത്ത യുദ്ധസാഹചര്യം എന്നിവയാണ് തുടര്‍ച്ചയായ വര്‍ധനയ്ക്ക് കാരണമെന്നാണ് അനുമാനം.

എന്താണ് റീപോ നിരക്ക്?

വായ്പാ ഡിമാൻഡ് കൂടുമ്പോൾ കയ്യിൽ പണം ഇല്ലെങ്കിൽ ആർബിഐ, ബാങ്കുകൾക്കു കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റീപോ.

എന്താണ് റീവേഴ്സ് റീപോ?

വായ്പ നൽകാൻ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യിൽ കുമിഞ്ഞുകൂടിയാൽ ആർബിഐ അതു നിക്ഷേപമായി സ്വീകരിക്കും. അതിനു ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റീപോ.

English Summary: Reserve Bank of india raises repo rate by 35 basis points to 6.25%.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS