ADVERTISEMENT

കാബുൾ ∙ കൊലക്കേസ് പ്രതിയെ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചശേഷം പൊതുജന മധ്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് ആദ്യമായാണെന്നു താലിബാന്‍ വക്താവ് പ്രതികരിച്ചു. 2017ൽ പടിഞ്ഞാറൻ ഫറ പ്രവിശ്യയിൽവച്ച് ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതിയെയാണ് പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിനു സാക്ഷികളാകാൻ താലിബാന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരും എത്തിയിരുന്നതായി വക്താവ് സബീഹുല്ലാ മുജാഹിദ് അറിയിച്ചു.

ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി, ഉപപ്രധാന മന്ത്രി അബ്ദുൽ ഗനി ബറാദർ, ചീഫ് ജസ്റ്റിസ്, വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരാണ് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായത്. മൂന്നു കോടതികളാണ് കേസ് അന്വേഷിച്ചത്. അതേസമയം, എങ്ങനെയാണ് യുവാവിന്റെ ശിക്ഷ നടപ്പാക്കിയതെന്ന് താലിബാൻ പ്രതികരിച്ചിട്ടില്ല.

വ്യഭിചാരം, മോഷണം തുടങ്ങിയ കുറ്റങ്ങൾക്ക് പുരുഷൻമാരെയും സ്ത്രീകളെയും പരസ്യമായി ശിക്ഷകൾക്കു വിധേയരാക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് തൊണ്ണൂറുകളിലെ താലിബാൻ ഭരണകാലത്തുണ്ടായിരുന്ന ശിക്ഷാരീതികൾ രാജ്യത്തു പുനരവതരിപ്പിച്ചത്. പൊതുജനത്തിനു മുന്നിലെ ശിക്ഷാനടപടി അവസാനിപ്പിക്കണമെന്ന് യുഎൻ വക്താവ് കഴിഞ്ഞ മാസം താലിബാനോട് ആവശ്യപ്പെട്ടിരുന്നു.

English Summary: Taliban Publicly Execute Murder Accused, First After Afghanistan Takeover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com