ADVERTISEMENT

തിരുവനന്തപുരം∙ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മഞ്ഞക്കുറ്റി നാട്ടിയ ഭൂമിയിൽ ക്രയവിക്രയത്തിന് തടസമില്ല. സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എന്ത് അനുമതി കിട്ടിയാലും സിൽവർലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഭൂമി ഏറ്റെടുപ്പിന് ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നും പ്രതിപക്ഷം മറുപടി നൽകി.

പക്ഷേ, പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യൂ മന്ത്രിയും വിശദീകരിച്ചു. കരമടയ്ക്കുന്നതിനും തടസമില്ല. സർക്കാർ ഇങ്ങനെ പറഞ്ഞാലും ജനങ്ങളുടെ അനുഭവം മറിച്ചാണെന്ന് വാദിച്ച പ്രതിപക്ഷം പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി. സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി നടക്കില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്. മഞ്ഞക്കുറ്റികൾക്ക് മുന്നിൽ ജീവിതം സ്തംഭിച്ച് പോയവരുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

English Summary: Govt has no plans to drop silverline project says CM in Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com