ADVERTISEMENT

കൊച്ചി ∙ കേരള സർവകലാശാല വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിലേക്കുള്ള നോമിനിയെ സെനറ്റ് ഒരു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി. ഈ സമയപരിധിയിൽ നോമിനിയെ നൽകിയില്ലെങ്കിൽ ചാൻസലർക്കു നിയമപ്രകാരം നടപടിയെടുക്കാം. നോമിനിയെ നൽകിയാൽ അതുകൂടി ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു ചാൻസലർ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിർദേശിച്ചു.

കമ്മിറ്റിയിലേക്കുള്ള നോമിനിയെ നൽകുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ ചാൻസലറോടു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു സെനറ്റ് അംഗമായ എസ്. ജയറാം നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.

English Summary: High court of Kerala University VC search committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com