തിരുവനന്തപുരം∙ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ഇപ്പോഴത്തെ സംവിധാനത്തിൽ മാറ്റം വരുത്താൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജീവനക്കാർ വിരമിക്കുമ്പോൾ ഒഴിവുകൾ കൃത്യമായി മനസിലാക്കുന്നതിന് പ്രത്യേക സോഫ്റ്റ് വെയർ തയാറാക്കേണ്ടതുണ്ട്. ഇതിന് നിർദേശം നൽകി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഷാഫി പറമ്പിലിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
English Summary: PSC vacancy reporting system will change: Pinarayi Vijayan