‘രാജ്ഭവനിലെ 4 കരാറുകാരെ സ്ഥിരപ്പെടുത്തി; 14 തസ്തികളിലേക്ക് 77 ഡപ്യൂട്ടേഷൻ നിയമനം’

Arif Mohammed Khan, Pinarayi Vijayan File Photo: Manorama
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. File Photo: Manorama
SHARE

തിരുവനന്തപുരം ∙ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ രാജ്ഭവനിലെ 4 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 14 തസ്തികളിലേക്ക് 77 ഡപ്യൂട്ടേഷൻ നിയമനങ്ങൾ നൽകി.

രാജ്ഭവനിൽ കുക്ക്, വെയ്റ്റർ, മേറ്റി, ലാസ്കർ, ഗാർഡ്നർ, ഫീമെയിൽ അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ്, ടെയിലർ, ധോബി, ക്ലീനർ, സ്വീപ്പർ, സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ, സാനിറ്റേഷൻ വർക്കർ, ടെലഫോൺ ഓപ്പറേറ്റർ എന്നീ തസ്തികളിലേക്കാണ് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. കുടുംബശ്രീവഴിയാണ് നിയമനം. കുക്കായി രതീഷ്, ജീവൻ കൊയരാള എന്നിവരെയും സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ സൗമ്യയെയും ഫൊട്ടോഗ്രാഫർ തസ്തികയിൽ ദിലീപ് കുമാറിനെയുമാണ് സ്ഥിരപ്പെടുത്തിയത്.

English Summary: CM Pinarayi Vijayan about appointments in Kerala Rajbhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS