സോണിയ ഗാന്ധിക്ക് പിറന്നാൾ; ആശംസകളുമായി നേതാക്കളും പ്രധാനമന്ത്രിയും

Sonia Gandhi (PTI Photo/ Shahbaz Khan)
സോണിയ ഗാന്ധി (PTI Photo/ Shahbaz Khan)
SHARE

ന്യൂ‍ഡൽഹി∙ മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസകളുമായി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വെള്ളിയാഴ്ച 76 വയസ്സ് തികയുന്ന സോണിയ ഗാന്ധിക്ക് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ‘സോണിയയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു’വെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലാകാർജുൻ ഖർഗെ, മുതിർന്ന നേതാവ് രൺദീപ് സിങ് സുർജേവാല, ശശി തരൂർ എംപി എന്നിവരുൾപ്പെടെ ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തു. ജന്മദിനാഘോഷങ്ങൾക്കായി സോണിയ ഗാന്ധി കഴിഞ്ഞ ദിവസം, മകൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന രാജസ്ഥാനിലെത്തിയിരുന്നു. രൺതംബോറിലെ ഷേർബാഗ് ഹോട്ടലിലാണ് സോണിയ താമസിക്കുന്നത്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. ഇവിടെ വച്ച് സോണിയയുടെ ജന്മദിനം ആഘോഷിക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.

English Summary: Congress leaders and PM Modi wishes Sonia Gandhi on birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS