ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് മുൻമന്ത്രി സജി ചെറിയാൻ. വിധിയിൽ സന്തോഷമുണ്ടെന്നും തന്റെ ഊഴവും ഭാവിയും പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസംഗത്തിലൂടെ ഭരണഘടനയെ അപമാനിച്ചെന്നാരോപിച്ചാണ് സജി ചെറിയാന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നു ഹർജി നൽകിയത്.

സജി ചെറിയാൻ വൈകാതെ സംസ്ഥാന മന്ത്രിസഭയിൽ തിരിച്ചെത്താൻ സാധ്യതയേറി. അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മനഃപൂർവം പ്രസംഗിച്ചിട്ടില്ലെന്നു വ്യക്തമാക്കി പൊലീസ് കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം സജിയുടെ തിരിച്ചുവരവ് പരിഗണിക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജിക്കു പച്ചക്കൊടി കാട്ടുമോ എന്നു വ്യക്തമല്ല.

തീരുമാനം നീട്ടിക്കൊണ്ടുപോകാൻ ഇടയില്ലെന്നു പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. കേസെടുത്തതുകൊണ്ടല്ല, ധാർമികതയുടെ പേരിലായിരുന്നു രാജിയെന്ന് സജിക്കായി വാദിക്കുന്നവർ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തിൽ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി നടത്തിയെന്നു പാർട്ടികൂടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.

English Summary: Constitution Controversy Speech: CPM will decide future; Saji Cherian expressed happiness in court verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com