കോഴിക്കോട്∙ യോഗ്യതയില്ലാതെ വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടിയെന്ന് കോഴിക്കോട് മെഡിക്കൽ കോളജ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെന്നും വൈസ് പ്രിൻസിപ്പൽ അറിയിച്ചു.
രാവിലെ കുട്ടികൾ വൈകിവന്നപ്പോൾ താല്‍ക്കാലികമായി ഹാജർ രേഖപ്പെടുത്തിയതാണെന്നും ഈ പട്ടിക തുടർന്നുള്ള ദിവസങ്ങളിലും പിന്തുടർന്നുവന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ദിവസമാണ് യോഗ്യതയില്ലാത്ത വിദ്യാർഥിനി ക്ലാസിൽ ഇരുന്നത്. വിദ്യാർഥികളുടെ പ്രവേശന റജിസ്റ്ററും ഹാജർ പട്ടികയും ഒത്തുനോക്കിയപ്പോഴാണ് ഒരു കുട്ടി അധികമുള്ള വിവരം അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
English Summary: Extra student in Kozhikode Medical College class: Vice principal seek report