ADVERTISEMENT

പാരിസ്∙ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഇനി മുതൽ സൗജന്യമായി കോണ്ടം ലഭിക്കും. യുവാക്കളുടെ ആരോഗ്യസംരക്ഷണമാണു ലക്ഷ്യം വയ്ക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അറിയിച്ചു. ഫാർമസികളിൽനിന്നു സൗജന്യമായി കോണ്ടം ലഭിക്കും. ഗർഭനിരോധന മാർഗത്തിനു ചെറിയൊരു വിപ്ലവം കൊണ്ടുവരാനാണു നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020, 2021 വർഷങ്ങളിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഫ്രാൻസിൽ 30 ശതമാനമാണ് വർധിച്ചത്. ലൈംഗിക രോഗങ്ങൾ കുറയ്ക്കുന്നതിനും ഗർഭനിരോധന മാർഗങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനുമാണു ലക്ഷ്യം വയ്ക്കുന്നത്. ഡോക്ടറുടെ കുറിപ്പോടെ വാങ്ങുന്ന കോണ്ടത്തിനു ചെലവാക്കുന്ന തുക 2018 മുതൽ വ്യക്തികൾക്കു തിരികെ നൽകാൻ സർക്കാർ ആരംഭിച്ചിരുന്നു.

26 വരെ പ്രായമുള്ള യുവതികൾക്കു ഗർഭനിരോധനമാർഗങ്ങൾ ഈ വർഷം ആദ്യം മുതൽ സൗജന്യമാക്കിയിരുന്നു. ഡോക്ടറുടെ നിർദേശം ഇല്ലാതെ തന്നെ എച്ച്ഐവി ഒഴികെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്താനും സാധിക്കും. 26 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് ഇങ്ങനെ പരിശോധന നടത്താൻ സാധിക്കുന്നത്. 

English Summary: France makes condoms free for 18 to 25 year olds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com