നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

rosly
റോസ്‌ലി
SHARE

വടക്കാഞ്ചേരി∙ ഇലന്തൂരില്‍ നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ എങ്കക്കാടുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവാണ് (44) മരിച്ചത്. ഭാര്യ മഞ്ജു വര്‍ഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു.

റോസ്‌ലിന്റെ മൃതദേഹം ‌അടുത്തിടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ഏറ്റുവാങ്ങി സംസ്കരിച്ചത്. റോസ്‌ലിന്റെ മക്കളായ മഞ്ജുവും സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. 

English Summary: Human sacrifice: Rosly's Daughter's husband found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS