കൊല്ലപ്പെട്ട 2 സിപിഎമ്മുകാർ ലഹരിവിരുദ്ധ പോരാട്ടത്തിലെ രക്തസാക്ഷികൾ: എം.ബി.രാജേഷ്

MB Rajesh Photo: Sabha TV
നിയമസഭയിൽ സംസാരിക്കുന്ന മന്ത്രി എം.ബി.രാജേഷ്. Photo: Sabha TV
SHARE

തിരുവനന്തപുരം ∙ കേരളം ലഹരിയുടെ കേന്ദ്രമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. ലഹരിമാഫിയയെ ദാക്ഷിണ്യമില്ലാതെ അടിച്ചമർത്തും. തലശേരിയിൽ കൊല്ലപ്പെട്ട 2 സിപിഎം പ്രവർത്തകർ ലഹരിക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷികളാണ്. ലഹരിക്കെതിരെ സർക്കാർ വിപുലമായ പ്രചാരണം നടത്തുന്നുണ്ട്. വിദ്യാലയങ്ങൾക്കടുത്ത് ലഹരിസംഘങ്ങള്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിക്കെതിരായ പോരാട്ടങ്ങൾക്ക് നിയമസഭയ്ക്ക് അകത്തുംപുറത്തുമുള്ള പിന്തുണ തുടരുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ലഹരി ഉപയോഗത്തിനു ശേഷമുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമ സംഭവങ്ങൾ വർധിക്കുന്നു. അഴിയൂരിലേതു കയ്യും കാലും വിറച്ചുപോകുന്ന സംഭവമാണ്. മൊഴി എടുക്കാൻ വിളിപ്പിച്ചപ്പോൾ പ്രതികളാണ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നത്. പോക്സോ, ലഹരിക്കേസ് എടുക്കാൻ പൊലീസ് മടിക്കുന്ന സാഹചര്യമുണ്ടായി.

ലഹരി സംഘങ്ങൾക്കു പ്രാദേശിക പിന്തുണ ലഭിക്കുന്നുണ്ട്. മലയിൻകീഴ് സംഭവത്തിലെ പ്രതികളുടെ മൊബൈലിൽ 30 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഈ പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി. നേരത്തെ പരാതി ലഭിച്ചിട്ടും സംഘടന നടപടി എടുത്തില്ല. 6 വർഷം മുൻപു മറ്റൊരു സ്ത്രീ ആരോപണം ഉയർത്തിയിട്ടും നേതാവിന് സംഘടനാ തലത്തിൽ പ്രമോഷൻ നൽകി ഡിവൈഎഫ്ഐയുടെ മേഖല പ്രസിഡന്റാക്കിയെന്നും സതീശൻ ആരോപിച്ചു. ഭരണ–പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെതുടർന്ന് സഭ ഇന്നത്തേയ്ക്കു പിരിഞ്ഞു.

English Summary: Kerala government will crush drug mafia assures minister MB Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA