ചവറ∙ ദേശീയപാതയിൽ നീണ്ടകര സെന്റ് ആഗ്നസ് ഹൈസ്കൂളിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. പന്മന മേക്കാട് ജോസ് കോട്ടേജിൽ എൽ.ജെറോം ഫെർണാണ്ടസ് (65) ആണ് മരിച്ചത്. ആറുവയസുകാരിയടക്കം 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മകൾ ജോസഫൈൻ, ജോസഫൈന്റെ കുട്ടി ജുവാന എന്നിവർക്കാണ് പരുക്കേറ്റത്. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്.

രാവിലെ 10.15 നായിരുന്നു അപകടം. ജുവാനെ കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ കൊല്ലത്ത് നിന്നും ചവറയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഫെർണാണ്ടസ് തൽക്ഷണം മരിച്ചു.

English Summary: KSRTC Scooter accident in Chavara