കോഴിക്കോട്∙ പ്രവേശന യോഗ്യതയില്ലാത്ത വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് ക്ലാസിലിരുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോളജ് അധികൃതരുടെ പരാതിയിലാണ് അന്വേഷണം. മലപ്പുറം സ്വദേശിനി 5 ദിവസം ക്ലാസിലിരുന്നിട്ടും ഇത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ പ്രവേശന റജിസ്റ്ററും ഹാജർ പട്ടികയും ഒത്തുനോക്കിയപ്പോഴാണ് ഒരു കുട്ടി അധികമുള്ളതായി മനസിലായത്. തുടർന്ന് ആൾമാറാട്ടം നടത്തിയെന്നു കാണിച്ച് കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി. നവംബർ 29 മുതൽ ഡിസംബർ 2വരെയാണ് വിദ്യാർഥിനി ക്ലാസിൽ ഇരുന്നത്. തനിക്ക് മെഡിക്കൽ കോളജിൽ പ്രവേശനം കിട്ടിയതായി സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ ഈ കുട്ടി സന്ദേശം അയച്ചിരുന്നു.
English Summary: Plus two students MBBS class in Kozhikode medical college investigation