വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിപ്പ് ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

1248-kerala-high-court
SHARE

കൊച്ചി∙ ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്കു ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നു ഹൈക്കോടതി. ദമ്പതികൾക്കു വിവാഹമോചനത്തിന് അപേക്ഷിക്കാൻ ഒരു വർഷത്തോളം കാത്തിരിക്കണമെന്ന വ്യവസ്ഥയെ വിമർശിക്കുകയായിരുന്നു കോടതി. ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളെക്കുറിച്ചായിരുന്നു കോടതിയുടെ പരാമർശം.

പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനു വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്. കാത്തിരിപ്പ് നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ പേരിൽ കുടുംബക്കോടതികൾ അപേക്ഷ നിരസിക്കരുതെന്നും കോടതി പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരു വർഷമായില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കണം വിവാഹമോചന ഹർജി തീർപ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.

English Summary: Provision of waiting one year for divorce is unconstitutional, says Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS