സർക്കാർ പരിപാടിക്കിടെ നടി അക്ഷരയോട് മോശമായി പെരുമാറി: ബഹളം, ലാത്തിച്ചാർജ്

Akshara Singh Photo: singhakshara / Instagram
അക്ഷര സിങ്. Photo: singhakshara / Instagram
SHARE

റാഞ്ചി ∙ സർക്കാരിന്റെ പരിപാടിയിൽ മുഖ്യാതിഥിയായി നടി അക്ഷര സിങ് പങ്കെടുക്കുന്നതിനിടെ ബഹളവും പൊലീസിന്റെ ലാത്തിച്ചാർജും. ജാർഖണ്ഡിലെ ഗർഹ്വാ നഗരത്തിൽ കഴിഞ്ഞദിവസത്തെ പരിപാടിക്കിടെ പ്രമുഖ ഭോജ്പുരി നടിയായ അക്ഷരയോടു ചിലർ മോശമായി പെരുമാറി. ഇതേതുടർന്നു ബഹളമുണ്ടായെന്നാണു റിപ്പോർട്ട്. 

ചടങ്ങിനിടെ ബഹളം നിയന്ത്രണാതീതമായപ്പോൾ പൊലീസ് ലാത്തി വീശി. വലിയ ആൾക്കൂട്ടം പരിപാടിക്ക് എത്തിയിരുന്നു. ലാത്തിച്ചാർജിലും മറ്റുമായി നിരവധിപേർക്കു പരുക്കേറ്റു. ചടങ്ങിനായി കൊണ്ടിട്ടിരുന്ന കസേരകൾ ജനം അടിച്ചുതകർത്തു. ഇതിനുപിന്നാലെ, ചടങ്ങ് പൂർത്തിയാക്കാൻ നിൽക്കാതെ അക്ഷര മടങ്ങിപ്പോയി.

ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സംഘടിപ്പിച്ച പരിപാടിയിലാണ് അടിപൊട്ടിയതും പൊലീസ് വടിയെടുത്തതും. മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉദ്ഘാടനവും പ്രസംഗവും നിർവഹിച്ചു പോയതിനു പിന്നാലെയായിരുന്നു സംഭവം.

നടിമാരായ അക്ഷര സിങ്, നിഷ സിങ് എന്നിവരുടെ പാട്ടും നൃത്തവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഈമാസമാദ്യം പുറത്തിറങ്ങിയ അക്ഷരയുടെ മ്യൂസിക് വിഡിയോ വൈറലായിരുന്നു. പോൺസ്റ്റാർ മിയ ഖലീഫയുമായാണ് ആരാധകർ അക്ഷരയെ താരതമ്യം ചെയ്തത്. 2021ലെ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ താരം കൂടുതൽ പ്രശസ്തയായി.

English Summary: Ruckus at Bhojpuri actress Akshara Singh's programme in Jharkhand; police resort to cane-charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS