ADVERTISEMENT

കൊച്ചി∙ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്റെ പരാതിയിൽ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ട്വന്റി 20യെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീനിജിന്റെ പരാതി ട്വന്റി 20യെ ഇല്ലാതാക്കാൻ വേണ്ടിയെന്നും അദ്ദേഹം ആരോപിച്ചു.

‘‘ട്വന്റി 20യുടെ വികസനപ്രവർത്തനങ്ങൾ ശ്രീനിജൻ സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നു. എൽഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണ്. എംഎൽഎ ആണെന്ന് കരുതി വൃത്തികേടുകൾ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ല’’– അദ്ദേഹം പറഞ്ഞു. എംഎൽഎയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ സാബു എം.ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസാണ് കേസെടുത്തത്. തൊ‌ട്ടുപിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം. 

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്ക് ആണ് രണ്ടാം പ്രതി. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എംഎൽഎ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അംഗങ്ങൾ ഇറങ്ങിപ്പോയതാണ് പരാതിക്ക് കാരണം.

English Summary: Sabu M Jacob against PV Sreenijin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com