ADVERTISEMENT

വാഷിങ്ടൻ∙ നെറ്റ്ഫ്ലിക്‌സിന്റെ ജനപ്രിയ ഷോയായ ‘ഇന്ത്യൻ മാച്ച് മേക്കിങ്ങിൽ’ പ്രത്യക്ഷപ്പെട്ട ഇന്ത്യയിൽ നിന്നുള്ള എൻജിനീയർ സുർഭി ഗുപ്തയും ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ മാസം പിരിച്ചുവിട്ട ആയിരക്കണക്കിന് ജീവനക്കാരിൽ ഉൾപ്പെടുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 2009 മുതൽ യുഎസിൽ താമസിക്കുന്ന സുർഭി ഗുപ്ത മെറ്റയിൽ പ്രൊഡക്‌ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു. 

ജോലിയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച തന്നെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവർ ബിബിസിയോട് പറഞ്ഞു. ഒരു ദിവസം രാവിലെ 6 മണിക്കാണ് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട മെയിൽ സന്ദേശം ലഭിച്ചത്. മെയിൽ അനുസരിച്ച് ജനുവരി വരെ കമ്പനിയിൽ തുടരാം. എച്ച് 1-ബി വീസയിലായതിനാൽ, മെറ്റാ വിട്ടതിന് ശേഷം 60 ദിവസം കൂടി മാത്രമേ യുഎസിൽ തുടരാനാകൂ. അതിനാൽ മറ്റു ജോലികൾക്കായി ശ്രമിക്കുന്നതായും സുർഭി ഗുപ്ത പറഞ്ഞു.

2018 ലെ സൗന്ദര്യമത്സരത്തിൽ ‘മിസ് ഭാരത്-കലിഫോർണിയ’ കിരീടം നേടിയയാളാണ് സുർഭി ഗുപ്ത. ട്വിറ്ററിനു പിന്നാലെയാണ് നവംബർ ആദ്യവാരം മെറ്റയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഏകദേശം 11,000 ജീവനക്കാരെയാണ് പുറത്താക്കിയത്. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 13 ശതമാനം വരും ഇത്.

English Summary: Woman Who Appeared In Netflix's 'Indian Matchmaking' Laid Off By Meta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com