ADVERTISEMENT

കൊച്ചി∙ പാഠ്യപദ്ധതി പരിഷ്കാരത്തെക്കുറിച്ച് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെക്കുറിച്ച് ഒരു വിദ്വാൻ പറഞ്ഞത് അപഹാസ്യവും വികലവുമാണ്. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമെന്ന് താൻ പറഞ്ഞപ്പോൾ വനിതാ കമ്മിഷൻ ഓഫിസിനടുത്ത് ലേബർ വാർഡ് തുറക്കണമെന്ന് പറഞ്ഞവരുമുണ്ടെന്നും പി.സതീദേവി പറഞ്ഞു. മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സർഗ വനിത സംസ്ഥാന സമ്മേളനം വടക്കൻ പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.

കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ടെന്നാണ് അബ്ദുറഹ്മാന്‍ പറഞ്ഞത്. നാടിന്റെ സംസ്കാരം എന്താവുമെന്നും പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English Summary: P Sathidevi against Abdurahiman Randathani's statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com