ഫെയ്സ്ബുക്കിൽ മന്ത്രവാദിനി ചമഞ്ഞ് നഗ്നചിത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Mail This Article
തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സ്വദേശി സുബീഷാണ് പിടിയിലായത്. സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി മന്ത്രവാദിനി ചമഞ്ഞായിരുന്നു തട്ടിപ്പ്.
ആനി ഫിലിപ്, സിന്ധു തുടങ്ങിയ വ്യാജ അക്കൗണ്ടുകൾ വഴി സുബീഷ് സ്ത്രീകളുമായി പരിചയപ്പെടുകയും അവരുടെ കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ച് നഗ്നഫോട്ടോകളും വിഡിയോകളും വാങ്ങുകയുമായിരുന്നു. പ്രശ്നമങ്ങൾ പരിഹരിക്കാൻ നഗ്നപൂജ നടത്തണമെന്ന് വിശ്വസിപ്പിച്ചാണ് ചിത്രങ്ങളും വിഡിയോകളും കൈക്കാലാക്കുക. ഈ ചിത്രങ്ങൾ ഇവ അയച്ചു തരുന്ന സ്ത്രീകളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച് നൽകും. നെയ്യാർ ഡാം സ്വദേശിനിയുടെ പരാതിയിലാണ് സുബീഷിനെ തിരുവനന്തപുരം റൂറൽ സൈബർ ക്രൈം അറസ്റ്റ് ചെയ്തത്.
English Summary: Man arrested for spreading ude pictures.