ADVERTISEMENT

ലഖ്‌നൗ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷനുമായ അഖിലേഷ് യാദവ്. തങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ടെന്നും ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 3ന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. ‘‘അത്തരമൊരു ക്ഷണം നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ അത് എനിക്ക് അയച്ചുതരിക. ഞങ്ങളുടെ മനസ് ആ യാത്രയ്‌ക്കൊപ്പമുണ്ട്. എന്നാൽ ക്ഷണമൊന്നും ലഭിച്ചിട്ടില്ല’’– അദ്ദേഹം പറഞ്ഞു.

അഖിലേഷ് യാദവിനെയും ബിഎസ്പി നേതാവ് മായാവതിയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. അതേസമയം, ഭാരത് ജോഡോ യാത്ര എന്ന ആശയത്തെ പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് എസ്പി വക്താവ് ഘൻശ്യാം തിവാരി പറഞ്ഞു.

English Summary: "BJP, Congress Are Same...": Samajwadi Party's Akhilesh Yadav On Rahul Gandhi's Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com