ADVERTISEMENT

ന്യൂഡൽഹി∙ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ ചേർത്തുപിടിച്ച് ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ. ഒൻപതു ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനഃരാരംഭിച്ച യാത്രയെ ഉത്തർപ്രദേശിലെ ലോണിയിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ സ്വീകരിക്കുമ്പോഴായിരുന്നു സഹോദരങ്ങൾ തമ്മിലുള്ള സ്നേഹപ്രകടനം. രാഹുൽ ഗാന്ധി, പ്രിയങ്കയെ ചേർത്തുപിടിക്കുകയും സ്നേഹത്തോടെ ചുംബിക്കുന്നതുമാണ് ദൃശ്യങ്ങളില്‍.

നേരത്തേ, കോൺഗ്രസിന്റെ 138–ാം സ്ഥാപകദിനം ആഘോഷങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിനിടെ അമ്മ സോണിയ ഗാന്ധിയെ രാഹുൽ ഗാന്ധി ഓമനിക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

English Summary: Rahul Gandhi hugs and kisses sister Priyanka Gandhi during Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com