മൗലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയത് പരിശോധിക്കും: ന്യൂനപക്ഷ കമ്മിഷന്‍

Mail This Article
ന്യൂഡൽഹി∙ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ പരിശോധിക്കും. എന്നാല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പുനരാരംഭിക്കേണ്ടതില്ലെന്ന നിലപാടാണ് കമ്മിഷനുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ഇഖ്ബാൽ സിങ് ലാൽപുര പറഞ്ഞു.
ഒന്നു മുതല്‍ എട്ടുവരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പും ഉന്നതവിദ്യാഭ്യാസത്തിനുള്ള മൗലാന ആസാദ് ഫെല്ലോഷിപ്പും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയതാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്‍റെ ഭാഗമായി സൗജന്യ വിദ്യാഭ്യാസം ഉറപ്പുനല്‍കുന്നതിനാലാണു പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതെന്ന് ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷൻ പറഞ്ഞു.
അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ഇതിനായി രണ്ടംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് ന്യൂനപക്ഷ കമ്മിഷന്‍റെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഇഖ്ബാൽ സിങ് വ്യക്തമാക്കി.
English Summary: National Commission for minorities chairman on cancellation of Maulana Azad fellowship