ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായിരുന്ന ക്യാംപുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വീട്ടുവാടകയിനത്തില്‍ പ്രതിമാസ സഹായം നല്‍കാന്‍ ലത്തീന്‍ അതിരൂപതയുടെ തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന 5500 രൂപയ്ക്ക് പുറമേ 1500 രൂപ ലത്തീന്‍ അതിരൂപത നൽകും. 

140 ദിവസം നീണ്ട വിഴിഞ്ഞം സമരം അവസാനിച്ചിട്ട് ഒരുമാസമായി. ക്യാംപുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്കു വാടക വീട്ടിലേക്കു മാറാന്‍ മാന്യമായ വാടക തുക വേണമെന്നായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. 8000 രൂപ നൽകണമെന്നു സമരസമിതി ബലംപിടിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. 5500ല്‍ ഒതുക്കി. അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ബാക്കി തുക ലഭ്യമാക്കാമെന്ന വാഗ്ദാനം സമരസമിതിയും നിരസിച്ചു. ഇപ്പോള്‍ ലത്തീന്‍ സഭ തന്നെ 1500 രൂപ കൂടി നൽകാനാണു തീരുമാനിച്ചിരിക്കുന്നത്. പുതിയ വീട്ടിലേക്കു മാറുന്നതുവരെ നൽകുന്ന തുക 120 കുടുംബങ്ങള്‍ക്ക് ഉപകരിക്കും.

സമരം അവസാനിപ്പിക്കുന്നതിനു നല്‍കിയ വാഗ്ദാനങ്ങളില്‍ തുടര്‍ നടപടികളുണ്ടാകുന്നതില്‍ സമര നേതൃത്വത്തിനു സംതൃപ്തിയുണ്ട്. ഫ്ലാറ്റ് നിര്‍മാണത്തിന് 81 കോടി രൂപ അനുവദിച്ചു. മുതലപ്പൊഴി ഹാര്‍ബറിലെ പ്രശ്നങ്ങള്‍ പഠിക്കുന്ന സമിതി സ്ഥലം സന്ദര്‍ശിച്ചു. തീരശോഷണം സംബന്ധിച്ച പഠനവും പുരോഗമിക്കുന്നു. അതേസമയം, നൂറുകണക്കിനു കേസുകളില്‍ തുടര്‍ നടപടികളുണ്ടാകുന്നതിൽ ലത്തീന്‍ സഭ നീരസത്തിലാണ്.

English Summary: Latin Archdiocese help to Vizhinjam Protesters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com