ADVERTISEMENT

ന്യൂഡൽഹി∙ ഗോ ഫസ്റ്റ് വിമാനത്തിലെ ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ടു വിദേശികളെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ജനുവരി അഞ്ചിന് ഗോവ – മുംബൈ ഗോ ഫസ്റ്റ് വിമാനത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിനു മുന്നോടിയായി ഗോവ വിമാനത്താവളത്തിൽവച്ചുതന്നെ ഇരുവരെയും വിമാനത്തിൽനിന്ന് ഇറക്കിയിരുന്നു.

സുരക്ഷാ ബ്രീഫിങ്ങിനിടെ ഇവരിൽ ഒരാൾ ക്യാബിൻ ക്രൂ അംഗത്തോട് തനിക്കരികെ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. എയർഹോസ്റ്റസിനെ കമന്റ് അടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇവരുടെ പെരുമാറ്റത്തെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരും എതിർത്തു.

Read more at: ‘ഉച്ചയ്ക്ക് 4 തവണ വിസ്കി കഴിച്ചു, കുഴഞ്ഞ മട്ട്’; മൂത്രമൊഴിച്ച് മിശ്ര പറഞ്ഞു: ‘ബ്രോ, ഞാന്‍ പെട്ടു’

തുടർന്ന് വിവരം പൈലറ്റിനെ അറിയിച്ച് വിദേശികളെ വിമാനത്തിൽനിന്ന് പുറത്താക്കി സുരക്ഷാസേനയ്ക്കു കൈമാറിയെന്ന് ഗോ ഫസ്റ്റ് എയർ വക്താവ് അറിയിച്ചു. വിഷയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പരിഗണനയിലാണ്.

English Summary: 2 foreign tourists deboarded from Go First flight for misbehaving with crew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com